മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 11 പേര്‍ അറസ്റ്റില്‍


റാഞ്ചി: ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 11 പേര്‍ അറസ്റ്റില്‍. കേസിന്റെ ഗൌരവം മേലുദ്യോഗസ്ഥരെ അറിയിക്കാത്തതില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് നാളെ ആഭ്യന്തരസെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുത്വ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനത്തിനിരയായാണ് യുവാവ് മരിച്ചത്. ആള്‍ക്കൂട്ട കൊലപാതകം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed