സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി​ന് ര​ണ്ടാം ഭാ​ഗം


കൊച്ചി: ആഷിഖ് അബുവിന്‍റെ സംവിധാനത്തിലൊരുങ്ങിയ സാൾട്ട് ആൻഡ് പെപ്പറിന് രണ്ടാം ഭാഗമൊരുങ്ങുന്നു. ബ്ലാക്ക് കോഫി എന്നാണ് സിനിമയുടെ പേര്. ലാൽ, ബാബു രാജ്, ആസിഫ് അലി, ശ്വേതാ മേനോൻ, മൈഥിലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഭക്ഷണത്തെ പ്രമേയമാക്കിയായിരുന്നു. 

ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നാണ് ബ്ലാക്ക് കോഫിയുടെ ടാഗ്ലൈൻ. ബാബു രാജാണ് സിനിമ തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്. ലാൽ, ശ്വേത മേനോൻ, ബാബു രാജ്, ഓവിയ, രചന നാരായണൻ കുട്ടി, ലെന, മൈഥിലി എന്നിവരും സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സജീഷ് മഞ്ചേരിയാണ് സിനിമ നിർമിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed