പ്രിയ വാര്യർ തെലുങ്കിലും
കൊച്ചി: അഡാർ ലൗവിലെ ഒറ്റ ഗാനത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാര്യർ അന്യഭാഷ സിനിമകളിൽ സജീവമാകുന്നു. മലയാളത്തിനു ശേഷം പ്രിയ വാര്യർ ഹിന്ദി സിനിമകളിലായിരുന്നു അഭിനയിച്ചിരുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമയിലും പ്രിയ വാര്യർ നായികയാകുന്നുവെന്നാണ് പുതിയ വാർത്ത.
ചന്ദ്രശേഖർ യെലെറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിതിൻ ചിത്രത്തിൽ നായകനായി എത്തുന്നു. പ്രിയ വാര്യർക്ക് പുറമെ രാകുൽ പ്രീത് സിംഗും നായികയായിട്ടുണ്ട്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഒരു അഡാർ ലൗവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യർ അഭിനയിച്ചത്.
ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലാണ് പ്രിയ വാര്യർ അഭിനയിച്ചത്. അതിനു ശേഷം ലൗവ് ഹാക്കേഴ്‍സ് എന്ന സിനിമയിലാണ് പ്രിയ വാര്യർ നായികയായത്. മായങ്ക് പ്രകാശ് ശ്രീവാസ്‍തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

