കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും പരിശോധന; 10 മൊബൈൽ ഫോണുകൾ പിടികൂടി


 

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്നലെ നടന്ന പരിശോധനയിൽ 10 ഫോണുകൾ പിടിച്ചെടുത്തു. തുടർച്ചയായ മൂന്നാം ദിവസമാണ് സെൻട്രൽ ജയിലിൽ നിന്നും ഫോണുകൾ പിടികൂടുന്നത്. പിടികൂടിയ 10 ഫോണുകളിൽ അഞ്ചെണ്ണം സ്മാർട്ട് ഫോണുകളാണ്. ഇതോടെ ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 21 ആയി. 

കഴിഞ്ഞ ശനിയാഴ്ച ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 4 തടവുകാരിൽ നിന്ന് മൊബൈൽഫോണുകൾ പിടികൂടിയിരുന്നു. ക‌ഞ്ചാവ്, ഹാൻസ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച ജയിൽ സൂപ്രണ്ട് ബാബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നാല് മൊബൈൽ ഫോണുകൾ, ഇയർഫോണുകൾ, ചാർജറുകൾ എന്നിവയാണ് പിടികൂടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed