വിജയ് ചിത്രo ‘ഗിലിന്റെ ഫസ്റ്റ്ലുക്ക്
ചെന്നൈ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ് - ആറ്റ്ലി കൂട്ടുകെട്ടിൽ എത്തുന്ന നാലാമത്തെ ചിത്രo ‘ബിഗിലി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. വിജയുടെ പിറന്നാൾ ദിവസമാണ് പോസ്റ്റർ പുറത്തുവിട്ടത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
സ്പോർട്സ് ത്രില്ലറായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആർ റഹ്‍മാനാണ്. വിജയുടെ രണ്ട് ഗെറ്റപ്പുകളാണ് സ്പോർട്സ് ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. കതിർ, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേൽ ബാലാജി, യോഗി ബാബു, വർഷ ബൊലമ്മ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

