ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുമായി പ്രശസ്ത ബോളിവുഡ് താരം


ന്യൂഡൽഹി: സൂജിത് സിര്‍കാര്‍ ഒരുക്കുന്ന കോമഡി ചിത്രം ഗുലാബോ സീതാബോയിൽ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ്  ബിഗ് ബിയുടേത്.  ലക്ക്‌നൗ ഗ്രാമീണന്റെ വേഷത്തിലാണ് അമിതാഭ് പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബിയുടെ ക്യാരക്ടർ പോസ്റ്റ് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശും  പങ്കുവെച്ചിട്ടുണ്ട്.  ബിഗ്ബിയുടെ മേക്ക്ഓവർ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ആരാധകരുടെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ആയുഷ്മാന്റെ ആദ്യ ചിത്രമായ ‘വിക്കി ഡോണറി’ന്റെ സംവിധായകനാണ് സൂജിത്. ബച്ചനും സൂജിത്തും ‘പിക്കു’വിലും ഒരുമിച്ചിരുന്നു.

‘വിക്കി ഡോണറും’ ‘പിക്കു’വും എഴുതിയ ജൂഹി ചതുര്‍വേദി തന്നെയാണ് ഈ ചിത്രവും എഴുതുന്നത്. സൂജിത്തിന്റേതായി അവസാനം ഇറങ്ങിയ ‘ഒക്ടോബറും’ എഴുതിയത് ജൂഹിയായിരുന്നു. വരുണ്‍ ധവാനായിരുന്നു ചിത്രത്തിലെ നായകന്‍. നിരൂപക പ്രശംസ നേടിയ ചിത്രം വരുണിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ട ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്.

‘ഗുലാബോയും സിതാബോ’യും ഉത്തര്‍ പ്രദേശിലെ പാവകളിയിലെ കഥാപാത്രങ്ങളാണ്. കോമഡിയിലൂടെ ജീവിത സാഹചര്യങ്ങള്‍ അവതരിപ്പിക്കുന്ന കഥകളിലെ സ്ഥിര സാന്നിദ്ധ്യമാണ് രണ്ട് കഥാപാത്രങ്ങളും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed