സിനിമയോട് എനിക്ക് അടങ്ങാത്ത ആര്‍ത്തിയാണ്


തിരുവനന്തപുരം: തുടര്‍ച്ചയായി സിനിമകള്‍ അഭിനയിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയോട് തനിക്ക് അടങ്ങാത്ത ആര്‍ത്തിയാണെന്നും അതിനാലാണ് ഇത്രയധികം സിനിമകള്‍ ചെയ്യുന്നതെന്നുമാണ് താരം മമ്മൂട്ടി പറയുന്നത്. ഒരു മലയാളം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ ഈ തുറന്നു പറച്ചില്‍.

'സിനിമയോട് ആര്‍ത്തിയാണ്. അടങ്ങാത്ത ആര്‍ത്തിയാണ്. അതുകൊണ്ടാണ് ഞാന്‍ ഇത്രയുമധികം സിനിമകള്‍ ചെയ്യുന്നതും കഥ കേള്‍ക്കുന്നതും. ബുഫെക്ക് പോകുമ്പോള്‍ നമുക്ക് എല്ലാ ഭക്ഷണവും എടുത്ത് കഴിക്കാനാകില്ലല്ലോ, എന്നാല്‍ നമ്മള്‍ എന്തെങ്കിലുമൊക്കെ കഴിക്കും, അതാണ് എന്റെ അവസ്ഥ. ' മമ്മൂട്ടി പറഞ്ഞു.

മറ്റുള്ള ജോലിയായിരുന്നെങ്കില്‍ താല്‍പ്പര്യമില്ലായിരുന്നെങ്കില്‍കൂടി റിട്ടയര്‍ ചെയ്യണമായിരുന്നെന്നും എന്നാല്‍ സിനിമയില്‍ അങ്ങനെ റിട്ടയര്‍മെന്റ് എന്നൊരു കാര്യം തന്നെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധാനം ചെയ്യണമെന്ന് പത്തിരുപത് വര്‍ഷം മുന്‍പ് തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. സംവിധായകനാവാന്‍ ഇറങ്ങിത്തിരിച്ചാല്‍ എന്തെങ്കിലും പറയാനായി ഉണ്ടാകണം. എന്നാല്‍ തന്റെ മനസ്സില്‍ അങ്ങനെയൊന്നുമില്ലെന്നും താരം വ്യക്തമാക്കി.

പേരന്‍പ്, യാത്ര, മധുരരാജ..ഇപ്പോള്‍ ഉണ്ടയും..തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്ത് വീണ്ടും റെക്കോഡ് തീര്‍ക്കുകയാണ് താരം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed