ശിവകാർത്തികേയന് നായിക നയൻസ് തന്നെ
എം.രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്നെ. വേലൈക്കാരന്റെ തകർപ്പൻ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ സായ് പല്ലവിയായിരിക്കും നായിക എന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. സീമരാജ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ശിവകാർത്തികേയൻ. ഇത് പൂർത്തിയാക്കിയ ശേഷം രാജേഷിന്റെ ചിത്രത്തിൽ അഭിനയിക്കും.

