ബാ​​​​­​​​​ങ്ക് ക​​വ​​ർ​​­ച്ച​​ക്കേ​​​​­​​​​സി​​​​­​​​​ലെ­ പ്ര​​തി­ 26 വ​​ർ​​­ഷ​​​​​​​​ങ്ങ​​ൾ​​­ക്ക് ശേ​​​​­​​​​ഷം അ​​റ​​സ്റ്റി​​​​­​​​​ൽ


ചങ്ങനാശേരി : നിരവധി മോഷണ കേസിലെ പ്രതിയും ബാങ്ക് കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളിയുമായ കുഴിമറ്റം മീൻചിറ വീട്ടിൽ സജീവി(കാടൻ ഷാജി−58)നെ കോട്ടയം ജില്ലാ പോലീസ് മേധാവി എം. മുഹമ്മദ് റഫീഖിന്‍റെ നേതൃത്വത്തിലുള്ള ആന്‍റി ഗുണ്ടാ സ്ക്വാഡ് തിരുവല്ലയിൽ നിന്നും അറസ്റ്റ് ചെയ്തു. 1992ൽ പാത്താമുട്ടം സർവീസ് സഹകരണ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായ ഷാജിയെ 26 വർഷങ്ങൾക്കുശേഷമാണ് പിടികൂടുന്നത്. 

ഇയാൾക്കെതിരേ വാഹനമോഷണം, ഭവനഭേദനം, എൻ.ഡി.പി.എസ് എന്നിവ ഉൾപ്പെടെ പതിമൂന്നോളം കേസ് ഉണ്ടായിരുന്നു. പല കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുമുള്ളതായി പോലീസ് പറഞ്ഞു.ബാങ്ക് കവർച്ചയിൽ ആറ് പേർ പ്രതികളായിരുന്നു. ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ഇയാൾ തിരുവല്ലയിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആന്‍റി ഗുണ്ടാ സ്ക്വാഡ് അന്വേഷിച്ചതിനെ തുടർന്നാണ് പിടിയിലായത്.

ചങ്ങനാശേരി ഡി.വൈ.എസ്.പി ആർ. ശ്രീകുമാർ, ആന്‍റി ഗുണ്ടാ സ്ക്വാഡിലെ അംഗങ്ങളായ കെ.കെ. റെജി, അൻസാരി, പ്രദീപ് ലാൽ, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയതത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed