നിമിഷ സജയൻ സഹസംവിധായികയാകുന്നു
മലയാള സിനിമയിലെ യുവ നായിക നിമിഷ സജയൻ സഹസംവിധായികാകുന്നു. ടോവിനോ തോമസ് നായകനാകുന്ന ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന മധുപാൽ ചിത്രത്തിലാണ് നിമിഷ സഹസംവിധായികയായി പ്രവർത്തിക്കുന്നത്. ഈ സിനിമയിൽ നായികയാകുന്നതും നിമിഷ തന്നെ. നിമിഷ ഈ സിനിമയിൽ ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വി സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ ബാലു വർഗ്‍ഗീസ്, ലിജോമോൾ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, സിദ്ധിഖ്, പശുപതി, അലൻസിയർ, സുധീർ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കർ, സിബി തോമസ് തുടങ്ങിയവരും അഭിനയിക്കുന്നു.

