ആ​രു​­​ഷി­ വധകേ­സ്: ത​ൽ​­വാ​ർ ദ​ന്പ​തി​­​ക​ളെ­ വെ­റുതെ വി­ട്ടതി­നെ­തി​­​രേ­ സി​­​.ബി​­​.ഐ


ന്യൂഡൽഹി: പതിനാല് വയസുകാരിയായ മകളെയും വേലക്കാരനെയും കൊലപ്പെടുത്തിയ കേസിൽ തൽവാർ ദന്പതിമാരെ കുറ്റവിമുക്തമാക്കിയത് തെറ്റാണെന്ന് സി.ബി.ഐ സുപ്രീം കോടതിയിൽ അറിയിച്ചു.

ആരുഷിയുടെയും ഹേംരാജിന്‍റെയും കൊലയ്ക്കു പിന്നിൽ തൽവാർ ദന്പതികൾ തന്നെയാണെന്നും പ്രതികളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും സി.ബി.ഐ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു. 2008 മേയ് 16 നാണു നോയിഡയിലെ ദന്തഡോക്ടർമാരായ രാജേഷ്−നൂപുർ ദന്പതികളുടെ ഏകമകളായ ആരുഷിയെ കൊലചെയ്യപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരൻ ഹേംരാജിന്‍റെ മൃതദേഹം രണ്ടുദിവസത്തിനുശേഷം വീടിന്‍റെ ടെറസിൽ കണ്ടെത്തി. 

തൽവാർ കുടുംബത്തിനൊപ്പമാണ് ഹേംരാജും താമസിച്ചിരുന്നത്. ഹേംരാജിന്‍റെ മകളെ വിവാഹം ചെയ്തിരുന്ന ജീവൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീടു വിട്ടയച്ചു. 2013 നവംബർ 28ന് പ്രതികളെ ഗാസിയാബാദിലെ സി.ബി.ഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ സാഹചര്യത്തെളിവുകളുൾപ്പെടെ ഒന്നും പ്രതികൾക്കെതിരേ നിലനിൽക്കില്ലെന്നു കണ്ടെത്തി അലഹബാദ് ഹൈക്കോടതി തൽവാർ ദന്പതിമാരെ വെറുതേ വിട്ടു. നാലുവർഷത്തെ ജയിൽ വാസത്തിനുശേഷം തൽവാർ ദന്പതികൾ അടുത്തിടെ ജയിൽ മോചിതരായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed