പൃഥ്വിരാജ്- -രഞ്ജിത് ശങ്കർ കൂട്ടുകെട്ട് വീണ്ടും
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം പൃഥ്വിരാജ് ചിത്രവുമായി രഞ്ജിത് ശങ്കർ വീണ്ടും എത്തുന്നു. ഇതിനു മുന്പ് അർജ്ജുനൻ സാക്ഷി, മോളി ആന്റി റോക്സ് എന്നീ സിനിമകൾക്ക് വേണ്ടി പൃഥ്വിയും രഞ്ജിത്തും ഒന്നിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലാണ് മനോഹരമായ സ്വപ്നം പ്രഖ്യാപിക്കുന്നു എന്ന് തുടങ്ങി രഞ്ജിത് തന്റെ സിനിമയെക്കുറിച്ച് പറയുന്നത്. ഒന്പത് ജീവിത കാലയളവിൽ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. യുവാവായി എത്തുന്നത് പൃഥ്വിരാജ് ആണ്. പാസഞ്ചറിൽ തുടങ്ങി ഒരു പിടി വ്യത്യസ്ത സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് രഞ്ജിത് ശങ്കർ. പൃഥ്വിയും രഞ്ജിത് ശങ്കറും ചേർന്നായിരിക്കും ചിത്രം നിർമ്മിക്കുക.

