താ­­­ലൂ­­­ക്ക് ആശു­­­പത്രി­­­കളിൽ‍ ഡയാ­­­ലി­­­സിസ് യൂ­­­ണി­­­റ്റു­­­കൾ‍­ക്ക് ശ്രമം


നാദാപുരം: എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നാദാപുരം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. എടച്ചേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കച്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 

പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, ഡി.എം.ഒ ഡോ. വി ജയശ്രീ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. എച്ച് ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ ശൈലജ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed