വിജയ്യുടെ നായികയായി വീണ്ടും കീർത്തി സുരേഷ്
ഭൈരവയ്ക്ക് ശേഷം കീർത്തി സുരേഷ് വീണ്ടും വിജയ്്യുടെ നായികയാകുന്നു. എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം. വിജയ്്യുടെ 62ാം ചിത്രമാണിത്. അടുത്ത വർഷം പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
വിക്രം നായകാനാകുന്ന സാമി 2, സൂര്യയുടെ താനേ സേർന്ത കൂട്ടം, വിശാലിന്റെ സണ്ടക്കോഴി 2, പവൻ കല്യാണിന്റെ പുതിയ ചിത്രം തുടങ്ങി നിരവധി പ്രോജക്ടുകളിൽ നായികയാണ് കീർത്തി സുരേഷ്.


