ഗോ­വ രാ­ജ്യാ­ന്തര ചലച്ചി­ത്രമേ­ളയിൽ മലയാ­ള സി­നി­മയ്ക്ക് അപൂ­ർ­വ്വ നേ­ട്ടം


ഗോ­വ രാ­ജ്യാ­ന്തര ചലച്ചി­ത്രമേ­ളയിൽ മലയാ­ള സി­നി­മയ്ക്ക് അപൂ­ർ­വ്വ നേ­ട്ടം. ടേ­ക്ക് ഓഫ് എന്ന മലയാ­ള ചി­ത്രത്തിന് രണ്ട് അവാ­ർ­ഡു­കളാണ് മേ­ളയിൽ ലഭി­ച്ചത്. ചി­ത്രത്തി­ലെ­ സമീ­റ എന്ന കഥാ­പാ­ത്രത്തെ­ അനശ്വരമാ­ക്കി­യ പാ­ർ­വ്വതി­ മി­കച്ച നടി­ക്കു­ള്ള പു­രസ്കാ­രത്തിന് അർ­ഹയാ­യി­. മി­കച്ച നടി­ക്ക് പു­റമെ­ സ്പെ­ഷൽ ജൂ­റി­ പു­രസ്കാ­രവും ടേ­ക്ക് ഓഫിന് ലഭി­ച്ചു­. ഇതാ­ദ്യമാ­യാണ് ഒരു­ മലയാ­ളി­ താ­രത്തിന് രാ­ജ്യാ­ന്തര ചലച്ചി­ത്രമേ­ളയിൽ പു­രസ്കാ­രം ലഭി­ക്കു­ന്നത്.
എയ്ഡ്സി­നെ­തി­രാ­യ പ്രതി­രോ­ധ പ്രവർ­ത്തനം വി­ഷയമാ­ക്കി­യ ഫ്രഞ്ച് ചി­ത്രം 120 ബീ­റ്റ്സ് പെർ മി­നി­റ്റ് എന്ന ചി­ത്രത്തി­നാണ് മി­കച്ച ചി­ത്രത്തി­നു­ള്ള സു­വർ­ണ്ണ മയൂ­രം. ഈ ചി­ത്രത്തിൽ ഷോൺ ഡാ­ൽ­മാ­സോ­ എന്ന കഥാ­പാ­ത്രത്തെ­ അവതരി­പ്പി­ച്ച നാ­ഹ്യുൽ പെ­രസ് ബി­സാ­യാ­ർ­ട്ടാണ് മി­കച്ച നടൻ. എയ്ഞ്ചൽ­സ് വേർ വൈ­റ്റ് ചി­ത്രം ഒരു­ക്കി­യ വി­വി­യൻ ക്യു­വാണ് മി­കച്ച സംവി­ധാ­യി­ക. കി­രോ­ റു­സ്സോ­യു­ടെ­ ഡാ­ർ­ക്ക് സ്കള്ളി­നാണ് മി­കച്ച നവാ­ഗത സംവി­ധാ­യകന്റെ­ ചി­ത്രത്തി­നു­ള്ള പു­രസ്കാ­രം. യു­ണെ­സ്ക്കോ­ ഗാ­ന്ധി­ മെ­ഡൽ ഷി­റ്റിജ് എ ഹൊ­റൈ­സൺ കരസ്ഥമാ­ക്കി­.
മലയാ­ളി­കൾ­ക്ക് അഭി­മാ­നി­ക്കാ­വു­ന്ന നി­മി­ഷങ്ങളാണ് 48ാ­മത് രാ­ജ്യാ­ന്തര ചലച്ചി­ത്രമേ­ളയിൽ അരങ്ങേ­റി­യത്. തനി­ക്ക് ലഭി­ച്ച ഈ അംഗീ­കാ­രം അന്തരി­ച്ച സംവി­ധാ­യകൻ‍ രാ­ജേഷ് പി­ള്ളയ്ക്കും ലോ­കമെ­ന്പാ­ടു­മു­ള്ള നഴ്‌സ്മാ­ർ‍­ക്കും സമർ­പ്പി­ക്കു­ന്നതാ­യി­ പാ­ർ­വ്വതി­ പു­രസ്‌കാ­രം ഏറ്റു­വാ­ങ്ങി­യ ശേ­ഷം പറഞ്ഞു­. പത്ത് ലക്ഷം രൂ­പയും പ്രശസ്തി­പത്രവു­മാണ് പു­രസ്കാ­രമാ­യി­ പാ­ർ­വ്വതി­ക്ക് ലഭി­ക്കു­ക. ‘മനു­ഷ്യബന്ധങ്ങളും വി­കാ­രങ്ങളും പ്രമേ­യമാ­ക്കി­ മനോ­ഹരമാ­യ സി­നി­മകൾ ചെ­യ്ത ആളാണ് രാ­ജേഷ് പി­ള്ള. അദ്ദേ­ഹം ഞങ്ങളെ­ വി­ട്ടു­പി­രി­ഞ്ഞ അന്ന് തീ­രു­മാ­നി­ച്ചതാണ് ഈ പ്രോ­ജക്ട്. ഈ സി­നി­മയി­ലൂ­ടെ­ അദ്ദേ­ഹം ജീ­വി­ക്കണം.’ പാ­ർ­വ്വതി­ പറഞ്ഞു­.
മേ­ളയിൽ ഇന്ത്യൻ‍ പനോ­രമ വി­ഭാ­ഗത്തി­ലേ­യ്ക്കും മത്സരവി­ഭാ­ഗത്തി­ലേ­യ്ക്കു­മാണ് ടേ­ക്ക് ഓഫ് തി­രഞ്ഞെ­ടു­ക്കപ്പെ­ട്ടത്. പാ­ർ­വ്വതി­ക്കും മഹേ­ഷി­നു­മൊ­പ്പം നി­ർ­മ്മാ­താ­ക്കളാ­യ ആന്റോ­ ജോ­സഫും ഷെ­ബിൻ ബെ­ക്കറും ഗോ­വയിൽ എത്തി­യി­രു­ന്നു­.
മത്സരവി­ഭാ­ഗത്തിൽ തി­രഞ്ഞെ­ടു­ക്കപ്പെ­ട്ട രണ്ട് ഇന്ത്യൻ സി­നി­മകളിൽ ഒന്നാണ് ടേ­ക്ക് ഓഫ്. ചലച്ചി­ത്ര മേ­ളയിൽ നി­റഞ്ഞ സദസ്സി­ലാ­യി­രു­ന്നു­ ടേ­ക്ക് ഓഫി­ന്റെ­ പ്രദർ­ശനം. തി­രക്കഥാ­കൃ­ത്ത് പി­.വി­ ഷാ­ജി­കു­മാർ‍, കലാ­സംവി­ധാ­നം നി­ർ‍­വ്വഹി­ച്ച സന്തോഷ് രാ­മൻ‍ എന്നി­വർ ചി­ത്രത്തി­ന്റെ­ പ്രദർ‍­ശനത്തോ­ടനു­ബന്ധി­ച്ച് മേ­ളയി­ലെ­ത്തിയിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed