മോ­ഹൻലാ­ൽ‍ തെ­ലു­ങ്കി­ലെ­ മി­കച്ച സഹനടൻ


'ജനതാ ഗാരേജ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സർക്കാരിന്റെ പുരസ്കാരത്തിന് മോഹൻലാൽ അർഹനായി. ഇതാദ്യമായാണ് ആന്ധ്രാ സർ‍ക്കാരിന്റെ സംസ്ഥാന സിനിമ അവാർ‍ഡായ നന്തി ഫിലിം അവാർ‍ഡിന് ഒരു മലയാളി അർഹനാകുന്നത്. ആന്ധ്രാപ്രദേശ് വിഭജിച്ച ശേഷം തലസ്ഥാനത്തിലുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് വർ‍ഷത്തെ അവാർ‍ഡ് പ്രഖ്യാപനങ്ങൾ‍ ഒന്നിച്ച് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർ‍ട്ട് ചെയ്യുന്നു.

64 വിഭാഗങ്ങളിലായാണ് അവാർ‍ഡ് പ്രഖ്യാപനം. 2014, 2015, 2016 വർ‍ഷത്തെ അവാർ‍ഡുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ജനതാ ഗാരേജിലെ അഭിനയത്തിന് ജൂനിയർ‍ എൻ.ടി.ആർ‍ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 'ജനതാ ഗാരേജി'ന്റെ സംവിധായകനായ കൊരട്ടാല ശിവയ്ക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്‌ക്കാരവും ലഭിച്ചു. ജനതാഗാരേജ് 2016 അവാർ‍ഡുകളിൽ‍ 6 എണ്ണം സ്വന്തമാക്കി. മോഹൻലാലും ജൂനിയർ‍ എൻ.ടി.ആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജനതാ ഗാരേജ്' ബോക്സോഫീസിൽ‍ നിന്ന് 135 കോടി രൂപയോളം കളക്ഷൻ നേടിയിരുന്നു. നിത്യ മേനോൻ, സാമന്ത എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed