മുന്നാക്കക്കാരിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തും
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. മുന്നാക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകാമെന്നാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ദേവസ്വം ബോർഡ് നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ്ഗക്കാരുടേയും ഇൗഴവരുടേയും മറ്റ് പിന്നോക്കവിഭാഗത്തിന്റേയും സംവരണത്തിന്റെ തോത് ഉയർത്താനും തീരുമാനിച്ചു.പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇപ്പോൾ നിലനിൽക്കുന്ന സംവരണം തുടരണമെന്നാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്.
ഈഴവർക്ക് നിലവിലുള്ള 14 ശതമാനമാണ് സംവരണം 17 ശതമാനമായി വർദ്ധിപ്പിക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സർക്കാർ ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്നത്. ഇതിനാവശ്യമായ ചട്ട ഭേദഗതികൾ ഉടനെ തന്നെ കൊണ്ടുവരും. അതേസമയം തന്നെ പൊതുവെയുള്ള സർക്കാർ നിയമനങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം കൊണ്ടുവരാൻ ഭരണഘടന ഭേദഗതികൊണ്ടുവരാനുള്ള സമ്മർദ്ദം സർക്കാരും എൽ.ഡി.എഫും തുടർന്നും കേന്ദ്രത്തിന് മേൽ ചെലുത്തുമെന്നും പിണറായി പറഞ്ഞു.


