നിമിഷ ചാക്കോച്ചന്റെ നായിക


ദി­ലീഷ് പോ­ത്തന്റെ­ തൊ­ണ്ടി­മു­തലും ദൃ­ക്‌സാ­ക്ഷി­യും എന്ന ചി­ത്രത്തി­ലെ­ നാ­യി­ക നി­മി­ഷ സജയൻ ­ഇനി­ കു­ഞ്ചാ­ക്കോ­ ബോ­ബനൊ­പ്പം. ടെ­ലി­വി­ഷൻ രംഗത്ത് സജീ­വമാ­യ സൗ­മ്യ സദാ­നന്ദന്റെ­ ആദ്യ സംവി­ധാ­ന സംരഭത്തി­ലാണ് ഇരു­വരും ജോ­ഡി­യാ­യെ­ത്തു­ന്നത്. 'ഡേ­വിഡ് ആൻഡ് ഗോ­ലി­യാ­ത്ത്' എന്ന ചി­ത്രത്തി­ലെ­ നാ­യി­കയും സഹസംവി­ധാ­യി­കയു­മാ­യി­രു­ന്ന സൗ­മ്യ സദാ­നന്ദൻ 'ഓർ‍­മ്മയു­ണ്ടോ­ ഈ മു­ഖ'മു­ൾ‍­പ്പെ­ടെ­ ഒട്ടേ­റെ­ ചി­ത്രങ്ങളി­ലഭി­നയി­ച്ചി­ട്ടു­മു­ണ്ട്. ചെ­ന്പൈ­ വൈ­ദ്യനാ­ഥ ഭാ­ഗവതരെ­ക്കു­റി­ച്ച് ചെ­ന്പൈ­ മൈ­ ഡി­സ്‌ക്കവറി­ ഓഫ് എ ലെ­ജന്റ് എന്ന ഡോ­ക്യു­മെ­ന്ററി­യും സൗ­മ്യ സംവി­ധാ­നം ചെ­യ്തി­ട്ടു­ണ്ട്.
ഏറെ­ നാ­ളത്തെ­ ഇടവേ­ളയ്ക്ക് ശേ­ഷം നടി­ മല്ലി­ക സു­കു­മാ­രൻ അഭി­നയരംഗത്തേ­യ്ക്ക് തി­രി­ച്ചെ­ത്തു­ന്നു­ എന്ന പ്രത്യേ­കതയും ചി­ത്രത്തി­നു­ണ്ട്. നവാ­ഗതനാ­യ സോ­ണി­ മഠത്തിൽ‍ തി­രക്കഥ രചി­ക്കു­ന്ന ചി­ത്രത്തി­ന്റെ­ മറ്റ്­ അണി­യറ പ്രവർ‍­ത്തകരെ­യും നടീ­ നടന്‍മാ­രേ­യും ഉടൻ പ്രഖ്യാ­പി­ക്കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed