കെ.എസ്.ആർ.ടി.സിയിലെ 'സീറോ ടിക്കറ്റ്' തട്ടിപ്പ്: പുരുഷന്മാരിൽ നിന്ന് പണം വാങ്ങി വിജിലൻസ് വലയിൽ


ഷീബ വിജയൻ

കൊച്ചി: കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസുകളിൽ വനിതകൾക്കുള്ള സൗജന്യ 'സീറോ വാല്യൂ ടിക്കറ്റുകൾ' പുരുഷന്മാർക്ക് നൽകി തുക തട്ടിയെടുക്കുന്നതായി പരാതി. പുരുഷന്മാരിൽ നിന്ന് യാത്രക്കൂലി മുഴുവനായി വാങ്ങി ഇലക്ട്രോണിക് മെഷീനിലൂടെ സൗജന്യ ടിക്കറ്റ് നൽകിയാണ് ജീവനക്കാരുടെ തട്ടിപ്പ്. ഈ തുക ജീവനക്കാർ സ്വന്തമാക്കുകയും സർക്കാർ നൽകേണ്ട തുകയായി ടിക്കറ്റ് രേഖപ്പെടുത്തുകയും ചെയ്യും.

ആലുവ - പറവൂർ റൂട്ടിൽ യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിക്ക് ഇത്തരം ടിക്കറ്റ് ലഭിച്ചതോടെ ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. തിരക്കുമൂലം സംഭവിച്ചതാണെന്ന കണ്ടക്ടറുടെ വാദം പരിശോധനയിൽ തെറ്റാണെന്ന് തെളിഞ്ഞു. പൊന്നാനി - പാലക്കാട് റൂട്ടിൽ 8 വിനോദസഞ്ചാരികൾക്ക് സൗജന്യ ടിക്കറ്റ് നൽകിയ സംഭവത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എറണാകുളം - ഗുരുവായൂർ റൂട്ടിലെ സമാന സംഭവത്തിൽ വിജിലൻസ് പരിശോധന നടത്തുകയും കണ്ടക്ടറുടെ പക്കൽ നിന്ന് അധിക തുക കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ എം.വി.ഡിയുടെ പ്രത്യേക സ്ക്വാഡുകളും കെ.എസ്.ആർ.ടി.സി വിജിലൻസും മിന്നൽ പരിശോധന ഊർജ്ജിതമാക്കി.

article-image

fgfggfn

You might also like

  • Lulu Exchange
  • Straight Forward

Most Viewed