പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായ സുബിന്‍ ഗാര്‍ഗ് അന്തരിച്ചു

ശാരിക
ന്യൂഡല്‍ഹി l പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായ സുബിന്‍ ഗാര്‍ഗ് (52) അന്തരിച്ചു. സിംഗപ്പൂര്‍ വെച്ചായിരുന്നു അന്ത്യം. സ്‌കൂബ ഡൈവിംഗിനിടെ ശ്വാസതടസം നേരിടുകയായിരുന്നു. ഉടന്‍ തന്നെ കരയിലെത്തിച്ച് സിപിആര്‍ നല്‍കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ പ്രതിനിധി അറിയിച്ചു.
സെപ്റ്റംബര്‍ 20നും 21നും നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയതായിരുന്നു സുബിന്‍ ഗാര്‍ഗ്.
gffg