നയൻതാരക്കെതിരെ സൈബർ ആക്രമണം; ധനുഷിനായി ഹാഷ്ടാഗുകൾ


ധനുഷിനെതിരെ വിമർശനമുന്നയിച്ച നയൻതാരക്കെതിരെ സൈബർ ആക്രമണം രൂക്ഷം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകളും പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മാതാവായ നാനും റൗഡി താൻ എന്ന സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്‍റെ ഡോക്യൂമെന്‍ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം കഴിഞ്ഞ ദിവസം മറനീക്കി പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് നയൻതാരയെ വിമർശിച്ചും ധനുഷിനെ അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരണം ശക്തമായത്.

നാനും റൗഡി താൻ ചിത്രം നിർമാതാവായ ധനുഷിന് നഷ്ടമായിരുന്നുവെന്നാണ് വാദം. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത് , അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ അടക്കം താരങ്ങൾ നയൻ താരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര-വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്‍ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ചതിനു പിന്നാലെയാണ് നയൻതാര കത്തിലൂടെ ധനുഷിനെതിരെ ആഞ്ഞടിച്ചത്. വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ് ധനുഷെന്നും ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിന് ഉള്ളതെന്നും നയൻതാര തുറന്നടിച്ചിരുന്നു.

article-image

adeadfsadfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed