20 ശതമാനത്തിലധികം പേരെ പിരിച്ചുവിടാനൊരുങ്ങി യാഹൂ


മൊത്തം തൊഴിലാളികളുടെ 20 ശതമാനത്തിലധികം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി യാഹൂ(Yahoo). ആഡ് ടെക് യൂണിറ്റിന്റെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ടാണ് തീരുമാനം. യാഹൂവിന്റെ 50% ആഡ് ടെക് ജീവനക്കാരെ (1,600-ലധികം പേർ) പിരിച്ചുവിടൽ ബാധിക്കുമെന്ന് കമ്പനി.

ഈ ആഴ്ച ഏകദേശം 1,000 ജീവനക്കാരെ പിരിച്ചുവിടും. വർഷാവസാനത്തോടെ 50% ആഡ് ടെക് ജീവനക്കാരെ തീരുമാനം ബാധിക്കും. ഡിമാൻഡ്-സൈഡ് പ്ലാറ്റ്‌ഫോം എന്ന പരസ്യ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിക്ഷേപം നടത്താനും നീക്കം കമ്പനിയെ പ്രാപ്തമാക്കുമെന്ന് യാഹൂ പറയുന്നു.

2021 മുതൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലാണ് യാഹൂ. ഇന്റർനെറ്റ് സേവനങ്ങൾ ചെയ്യുന്ന ഒരു അമേരിക്കൻ പബ്ലിക് കോർപ്പറേഷനാണ് യാഹൂ. വെബ് പോർട്ടൽ, സേർച്ച് എഞ്ചിൻ, ഇ-മെയിൽ‍, വാർത്തകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ ധാരാളം സേവങ്ങൾ യാഹൂ നൽകി വരുന്നു.

article-image

RTGHRFHFHG

You might also like

Most Viewed