ഓസ്‌ട്രേലിയൻ പര്യടനം: സഞ്ജു സാംസണെ ഏകദിന ടീമിലും ഉള്‍പ്പെടുത്തി
മുംബൈ: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിലാണ് സഞ്ജു കളിക്കുക. ആദ്യമായിട്ടാണ് സഞ്ജു ഏകദിന ടീമില്‍ ഇടംനേടുന്നത്. നേരത്തെ ടി20 ടീമില്‍ കളിച്ചിരുന്നു. ഓസ്‌ട്രേലിയേക്കുള്ള ടി20 ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഏകദിനത്തിനുള്ള വിക്കറ്റ് കീപ്പറെ പ്രഖ്യാപിച്ചിരുന്നില്ല. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കെ എല്‍ രാഹുലിന്റെ ബാക്ക് അപ്പ് കീപ്പറായിട്ടാണ് സഞ്ജു ടീമിലെത്തിയത്. യുവകീപ്പര്‍ ഋഷഭ് പന്തിനെ ടെസ്റ്റില്‍ മാത്രമാണ് പരിഗണിച്ചത്.

