ടൂ−വീലറുകളുടെ വില കൂട്ടി ഹീറോ മോട്ടോകോർപ്
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ടൂ−വീലർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ് 1% വില കൂട്ടി. മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമുള്ള വില വർദ്ധന ജൂലൈ 8 മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, വില വർദ്ധനവിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.

