ഹ്യുണ്ടായ് കോന ഇലക്ട്രിക്ക് എസ്.യു.വി ഇന്ത്യയിൽ


ന്യൂഡൽഹി: ഹ്യുണ്ടായിയുടെ ഏറെ കാത്തിരുന്ന ഇലക്ട്രിക് എസ്.യു.വിയായ കോന ഇന്ത്യയിൽ അവതരിപ്പിച്ചു. മുഴുവനായി ചാർ‍ജ് ചെയ്താൽ‍ 452 കിലോമീറ്റർ‍ ഓടാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ലോംഗ് റേഞ്ച് ഇലക്ട്രിക് എസ്.യു.വിയാണിത്. 

വില 25.30 ലക്ഷം രൂപ. തുടക്കത്തിൽ‍ ഇന്ത്യയിലെ 16 മുൻ‍നിര നഗരങ്ങളിലായിരിക്കും വിൽ‍ക്കുന്നത്. രണ്ട് ബാറ്ററി പാക്കുകളുള്ള വകഭേദങ്ങളാണ് ഉള്ളത്.

64kWh ശേഷിയുള്ള ബാറ്ററി പാക്കോട് കൂടിയ മോഡലിന് 452 കിലോമീറ്റർ‍ റേഞ്ച് ലഭിക്കും. ഇത് മുഴുവനായി ചാർ‍ജ് ചെയ്യാൻ ഒന്പത് മണിക്കൂറാണ് വേണ്ടത്. ഫാസ്റ്റ് ചാർ‍ജിംഗിലൂടെ 57 മിനുട്ടുകൊണ്ട് 80 ശതമാനം ചാർ‍ജ് ആകും. 

39.2 kWh ശേഷിയുള്ള ബാറ്ററിയോട് കൂടിയ മോഡലിന്റെ റേഞ്ച് 300 കിലോമീറ്ററാണ്. ഇത് മുഴുവനായി ചാർ‍ജ് ചെയ്യാൻ ആറ് മണിക്കൂറാണ് വേണ്ടത്. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗതയിലെത്താൻ വാഹനത്തിന് 9.7 സെക്കൻഡ് സമയം മാത്രം മതി. മൂന്ന് വർഷത്തെ പരിധിയില്ലാത്ത വാറന്റിയും കോന വാഗ്ദാനം ചെയ്യുന്നു. 

തിരഞ്ഞെടുത്ത ഹ്യുണ്ടായ് ഡീലർ‍ഷിപ്പുകളിൽ‍ ഡിസി ഫാസ്റ്റ് ചാർ‍ജിംഗ് സൗകര്യം ഏർ‍പ്പെടുത്തും. 

എൽ.‍ഇ.ഡി പ്രൊജക്റ്റർ‍, ഹെഡ്‌ലാന്പ്, ഹെഡ് അപ്പ് ഡിസ്‌പ്ലേ, എട്ടിഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകൾ ഇതിനുണ്ട്. എട്ടു വർഷം അല്ലെങ്കിൽ 160000 കിലോമീറ്റർ ആണ് ബാറ്ററി വാറന്റി കാലാവധി.    

You might also like

  • Lulu Exchange
  • Straight Forward

Most Viewed