നോട്ട് പിൻവലിക്കൽ : പലിശ നിരക്കുകള്‍ കുറയും


മുംബൈ: നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ബാങ്കുകളില്‍ വൻ നിക്ഷേപങ്ങൾ.ചൊവാഴ്ചയിലെ കണക്കുപ്രകാരം എസ്ബിഐയുടെ 24,000ശാഖകളിലായി 92,000 കോടിയുടെ നിക്ഷേപമാണെത്തിയത്. എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യയാണ് ഇത്സംബന്ധിച്ച് വ്യക്തത നൽകിയത്.നിക്ഷേപം കുമിഞ്ഞുകൂടുന്നതിനാൽ നിക്ഷേപ പലിശ നിരക്കുകള്‍ കുറയാൻ സാധ്യതയുണ്ട് . ഒപ്പം ഭവനവായ്പ, വാഹന വായ്പ എന്നിവയടക്കമുള്ളവയുടെ പലിശ നിരക്കുകളും താഴുമെന്നും അരുന്ധതി ഭട്ടാചാര്യ സൂചിപ്പിച്ചു.

വന്‍തുകകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തുകമാത്രമാണ് മാര്‍ഗം.നിക്ഷേപം കാര്യമായി എത്തുന്നുണ്ടെങ്കിലും പുറത്തേയ്ക്ക് നല്‍കുന്ന പണത്തിന് നിയന്ത്രണമുള്ളത് ബാങ്കുകള്‍ക്ക് ഗുണകം ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed