നോട്ടുകളുടെ നിരോധനം: മോദിയെ പ്രശംസിച്ച് ലോക മാധ്യമങ്ങൾ


ഡൽഹി:നോട്ടുകളുടെ നിരോധനത്തിന്റെ പേരിൽ രാജ്യത്തുള്ള ചില അരക്ഷിതാവസ്ഥകൾ ഒഴിച്ചാൽ ലോകത്തിൽ ബഹുഭൂരിപക്ഷം പേരും മോദിയുടെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്. അപ്രതീക്ഷിതമായ ഈ തീരുമാനം രഹസ്യമായി കൃത്യതയോടെ നടപ്പാക്കിയ മോദി മാജിക്കിനെ കുറിച്ചാണ് ലോക മാധ്യമങ്ങള്‍ പോലും സംസാരിക്കുന്നത്. തിങ്കളാഴ്ച്ച രാത്രി 8 മണി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ ബ്രേക്കിംഗായി. അതീവ പ്രാധാന്യമുള്ള സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നത് എന്നതിനാല്‍ ഒരു നിമിഷം എല്ലാവര്‍ക്കും അമ്പരപ്പുണ്ടായി. അമ്പരപ്പിനൊടുക്കം അദ്ദേഹം ടി വി സ്‌ക്രീനിൽ പ്രത്യക്ഷനായി ഭീകരവാദത്തെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു തുടങ്ങി. വിശദമായി ഇതേക്കുറിച്ച് പറഞ്ഞ ശേഷമാണ് മോദി അതിനിര്‍ണ്ണായകമായ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്. ലോക മാദ്ധ്യമങ്ങള്‍ക്ക് പോലും നടുക്കലുണ്ടാക്കിയ തീരുമാനമായിരുന്നു ഇത്. ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആകും എന്നോർത്ത് ലോകത്താകമാനം ചർച്ച നടക്കുമ്പോൾ ആണ് ശരിക്കും മാജിക്കൽ എൻട്രിയുമായി മോഡി എത്തിയത് . ആര്‍ക്കും ഒരു സൂചനയും നല്‍കാതെ രഹസ്യങ്ങള്‍ പൂര്‍ണ്ണമായും സൂക്ഷിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അതിനിര്‍ണ്ണയകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ലോക മാദ്ധ്യമങ്ങളെല്ലാം എങ്ങനെയാണ് ഇത്രയും നിര്‍ണ്ണായകമായ തീരുമാനം അതീവ രഹസ്യമായി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയാണ് ലോക മാധധ്യമങ്ങള്‍.

ചില ലോക മാധ്യമനകളിൽ നിറഞ്ഞ വാക്കുകളിലൂടെ ഒരു എത്തി നോട്ടം.

1. കളളപ്പണത്തിന് തടയിടാൻ ഇന്ത്യയിൽ 500 ന്റെയും 1000ത്തിന്റെയും ബാങ്ക് നോട്ടുകൾ വിപണിയിൽ നിന്നു പിൻവലിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജർമൻ മാധ്യമങ്ങളുടെ വക പ്രശംസ.

ജർമനിയിൽ വ്യാഴാഴ്ച പുറത്തിറങ്ങിയ അച്ചടി മാധ്യമങ്ങളിൽ മോദിയുടെ ചിത്രത്തോടൊപ്പമാണ് വാർത്ത വൻ പ്രാധാന്യത്തിൽ സ്ഥാനം പിടിച്ചത്.സാമ്പത്തിക പുരോഗതിയിൽ കുതിക്കുന്ന ‘ഇന്ത്യ ഈ നടപടിയിലൂടെ വൻ നേട്ടം’ നേടുമെന്നാണ് ജർമൻ മാധ്യമങ്ങളുടെ വിലയിരുത്തൽ.

2. നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപണക്കാര്‍ക്കതിരെ അടുത്ത ആയുധം തൊടുക്കാന്‍ മോദി, 'കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ മോദിയുടെ ധീരമായ പോരാട്ടം', കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നീക്കത്തെ ചൈനീസ് മാധ്യമങ്ങൾ അഭിനന്ദിച്ചത് ഇങ്ങനെ ആയിരുന്നു.

3. പുതിയ ലീ ക്വാന്‍ യ്വു ഇന്ത്യയില്‍ പിറന്നു'എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ സിംഗപ്പൂർ മാധ്യമങ്ങൾ പ്രശംസിച്ചത്മാ. ധ്യമങ്ങള്‍. കഴിഞ്ഞ ദിവസം അച്ചടിച്ചു വന്ന വാര്‍ത്തയിലാണ് ആധുനിക സിംഗപ്പൂരിന്റെ ശില്‍പിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ലീ ക്വാന്‍ യൂവിനേയും മോദിയേയും സാമ്യപ്പെടുത്തിയുള്ള വാർത്തകൾ നിറഞ്ഞത്. സിംഗപ്പൂരിനെ സ്വതന്ത്ര രാജ്യമാക്കി മാറ്റുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ലീ ക്വാന്‍ 1959 ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. മൂന്ന് പതിറ്റാണ്ടിലധികം പ്രധാനമന്ത്രിയായി അദ്ദേഹം തുടര്‍ന്നു. 2011 വരെ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു.

4. . അഭിനന്ദനീയം , സൂപ്പർ ബോൾഡ് , ഉശിരൻ തീരുമാനം എന്നിങ്ങനെ ഉള്ള തലക്കെട്ടോടെയായിരുന്നു പാകിസ്ഥാൻ മാധ്യമങ്ങൾ മോദിയുടെ ഈതീരുമാനത്തത്തെ അനുകൂലിച്ചത്.

5. സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും മോദിയുടെ തീരുമാനമെന്ന്   ബ്രിട്ടീഷ് മാധ്യമമായ ബിബിസി പറയുന്നു.  നീണ്ട ക്യൂവിൽ മണിക്കൂറുകളോളം നിൽക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥയാണ് അവർ വിവരിക്കുന്നത്. ചെറുകിട ബിസിനസ് നടത്തുന്ന ബിസിനസ്സുകാർക്കും സർക്കാർ തീരുമാനം തിരിച്ചടിയാകുമെന്ന് ബിബിസി പറയുന്നു 

6. മോദിയുടെ ഈ തീരുമാനം ഇന്ത്യയെ ആകമാനം മാറ്റിയെടുക്കുമെന്ന് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ജേർണലിൽ പറയുന്നു. റിസ്‌ക്കുള്ള ഒരു തരാം പരീക്ഷണമാണ് ഇത് എന്നും അവർ കൂട്ടിച്ചേർത്തു.

7 . കള്ളപ്പണത്തിനെതിരെ പോരാടുമെന്ന മോദിയുടെ ഇലക്ഷൻ പ്രചാരണ വേളയിലെ വാഗ്ദാനമാണ് അദ്ദേഹം പാലിച്ചതെന്നു വാഷിങ് ടൺ പോസ്റ്റിൽ പറയുന്നു.ഇന്ത്യയിൽ ഏകദേശം 400 ബില്യൺ ഡോളർ മുതൽ ഒരു ട്രില്യൺ ഡോളർ വരെ കള്ളപ്പണം ഉള്ളതായും വാഷിങ് ടൺ പോസ്റ്റിൽ വിശദീകരിക്കുന്നു.


മാധ്യമങ്ങളെ കൂടാതെ സ്വിസ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്ബനിയായ യുബിഎസം മോദിയുടെ തീരുമാനത്തെ പ്രശംസിച്ചു രംഗത്തു വന്നു. ലോകരാജ്യങ്ങള്‍ക്ക് നല്ല മാതൃകയാണിതെന്നാണ് നിലപാട്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതു സമ്ബദ്വ്യവസ്ഥയ്ക്കും ബാങ്കുകള്‍ക്കും ഗുണകരമാകുമെന്ന് യുബിഎസ് വിദഗ്ധന്‍ ജൊനാഥന്‍ മോട്ട് വ്യക്തമാക്കി. കുറ്റകൃത്യങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളിലെ തട്ടിപ്പുകളും കുറഞ്ഞുകിട്ടും. നികുതിയും വരുമാനവും വര്‍ധിക്കും. മാത്രമല്ല, ബാങ്ക് നിക്ഷേപങ്ങളിലും വലിയ വര്‍ധനവുണ്ടാകും-മോട്ട് പറഞ്ഞു. അതുകൊണ്ട് ഈ മാതൃക ഓസ്ട്രേലിയയും പിന്തുടരണമെന്നാണ് ആവശ്യം.
ഓസ്ട്രേലിയന്‍ കറന്‍സിയില്‍ 92 ശതമാനവും 50,100 ഡോളറിന്റെയാണ്. ഉയര്‍ന്ന മൂല്യമുള്ളവ പിന്‍വലിച്ചാല്‍ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കും. ഓസ്ട്രേലിയയില്‍ നിലവില്‍ പണം നേരിട്ടു നല്‍കിയുള്ള പണമിടപാടുകള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കൂടുതല്‍പ്പേരും ഡിജിറ്റല്‍ പണമിടപാടുകളിലേക്കു തിരിഞ്ഞിട്ടുണ്ടെന്നും മോട്ട് ചൂണ്ടികാട്ടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed