റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവിലയിൽ വൻ നേട്ടം; രണ്ട് മാസത്തിനിടെ ഉയർന്നത് 38 ശതമാനം


ഷീബ വിജയൻ 

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവിലയിൽ രണ്ട് മാസത്തിനിടെയുണ്ടായത് വൻ വർധന. രണ്ട് മാസം കൊണ്ട് റിലയൻസ് ഓഹരിവില 38 ശതമാനം ഉയർന്നു. 2025 ഏപ്രിലിൽ റിലയൻസ് ഓഹരി വില ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിയിരുന്നു. ഓഹരിയൊന്നിന് 1,115 രൂപയായാണ് വില ഇടിഞ്ഞത്. പിന്നീടുള്ള രണ്ട് മാസത്തിൽ റിലയൻസ് ഓഹരി വില കുതിക്കുകയായിരുന്നു. ജൂലൈ ആദ്യവാരമാകുമ്പോഴേക്കും 1534 രൂപയിലേക്ക് റിലയൻസ് ഓഹരി വിലയെത്തി. 4.6 ശതമാനത്തിന്റെ കൂടി നേട്ടം റിലയൻസ് ഓഹരിക്കുണ്ടായാൽ കമ്പനിയുടെ ഓഹരികൾ റെക്കോഡ് ഉയരത്തിലേക്ക് എത്തും. 1608 രൂപയാണ് റിലയൻസ് ഓഹരിയുടെ റെക്കോഡ്. വിവിധ റേറ്റിങ് ഏജൻസികൾ റിലയൻസിന്റെ ഓഹരിക്ക് ഇനിയും വില വർധനവുണ്ടാവുമെന്നാണ് പ്രവചിക്കുന്നത്.

മോർഗൻ സ്റ്റാൻലി അഞ്ച് ശതമാനം ഉയർച്ചയോടെ വരും ദിവസങ്ങളിൽ റിലയൻസ് ഓഹരി 1617 രൂപയിലേക്ക് എത്തുമെന്നാണ് പ്രവചനം. ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ നുവാമ റിലയൻസിന്റെ ഓഹരി വിലയിൽ 17 ശതമാനം വരെ വർധനവുണ്ടാവുമെന്നാണ് പ്രവചിക്കുന്നത്. 1800 രൂപയിലേക്ക് ഓഹരി വിലയെത്തുമെന്നാണ് പ്രവചനം.

article-image

DSFDFSDFSDFS

You might also like

Most Viewed