ചാറ്റുകൾ‍ക്ക് പ്രത്യേക തീമുകൾ‍ നൽ‍കുന്ന ഫീച്ചർ‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്


ചാറ്റുകൾ‍ക്ക് പ്രത്യേക തീമുകൾ‍ നൽ‍കുന്ന ഫീച്ചർ‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്. ചാറ്റ്−സ്പെസിഫിക് തീമുകളാണ് ഒരുക്കുന്നത്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളിലുമുള്ള തീമുകളാണ് മെറ്റ ഇതിനായി ഒരുക്കുന്നതെന്നാണ് വാബീറ്റഇന്‍ഫോയുടെ റിപ്പോർ‍ട്ട്. ചാറ്റുകൾ‍ക്ക് ഇത്തരത്തിൽ‍ പ്രത്യേക തീം കസ്റ്റമൈസ് ചെയ്യാനാകും. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റർ‍മാർ‍ക്ക് മാത്രം ഇതിപ്പോൾ‍ ലഭ്യമായിട്ടുള്ളൂ. 

മെറ്റ എഐക്ക് ശബ്ദ നിർ‍ദേശം നൽ‍കിയാൽ‍ ഫോട്ടോകൾ‍ എഡിറ്റ് ചെയ്ത് ലഭിക്കുന്ന ഫീച്ചർ‍ വാട്സ്ആപ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒരു ചിത്രം അപ്ലോഡ് ചെയ്താൽ‍ അതെന്താണ് എന്ന് മെറ്റ എഐ വിശദീകരിക്കുന്ന ഫീച്ചറും അണിയറയിൽ‍ ഒരുങ്ങുകയാണെന്നാണെന്ന് റിപ്പോർ‍ട്ട് ഉണ്ട്. സ്പാം മെസേജുകൾ‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറും മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു.

article-image

sfsdf

You might also like

  • Straight Forward

Most Viewed