ഒരു ലക്ഷം കോടി ഡോളർ നേടുന്ന ആദ്യ കോടീശ്വരനാകാൻ ഇലോൺ മസ്ക്; തൊട്ടു പിറകിൽ അദാനിയും
മൂന്നുവർഷത്തിനുള്ളിൽ ടെസ്‌ല കാർ കമ്പനിയുടെയും എക്സ് സമൂഹമാധ്യമത്തിന്റെയും ഉടമയായ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സമ്പത്ത് ലക്ഷം കോടിയായി വർധിക്കുമെന്ന് റിപ്പോർട്ട്. മസ്കാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. 23,700 കോടി ഡോളർ ആണ് മസ്കിന്റെ ആസ്തി. ഇത് 2027ഓടെ ഇത് ഒരു ലക്ഷം കോടി (ഒരു ട്രില്യൺ) ഡോളർ ആയി വർധിക്കുമെന്നാണ് ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഫോർമ കണക്ട് അക്കാഡമി എന്ന ധനകാര്യവിശകലന സ്ഥാപനം പ്രവചിക്കുന്നത്. ഇത്രയും സമ്പത്ത് നേടുന്ന ആദ്യത്തെ വ്യക്തിയാകും മസ്ക്.
2028ഓടെ ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയും ഒരുലക്ഷം കോടി ഡോളർ എന്ന ആസ്തിയിലെത്തുമെന്നും ഇൻഫോർമ പ്രവചിക്കുന്നു. 996 കോടി ഡോളറാണ് നിലവിൽ അദാനിയുടെ ആസ്തി.
sdfsf