ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഇംഗ്ലീഷ് നോവൽ ശ്രദ്ധേയമാകുന്നു


ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിയായ മെർലിൻ വിൽസൺ ഡിസൂസ എഴുതിയ ‘അൺ കണ്ടീഷണൽ ലവ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവൽ ശ്രദ്ധേയമാകുന്നു .17കാരിയായ മെർലിൻ ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  സ്വന്തം ജീവിത അനുഭവങ്ങളാണ് എഴുത്തിനുള്ള പ്രേരക ശക്തിയായതെന്ന് മെർലിൻ പറയുന്നു.

കൊങ്കണി മാതൃഭാഷയായ മെർലിൻ എൽകെജിയിൽ ചേർന്നത് മുതൽ സർഗ്ഗാത്മക രചനയിൽ മികവ് പുലർത്തുന്നുണ്ട്. വിൽസൺ ഡിസൂസയുടെയും പ്രസില്ല വിൽസന്റെയും മകളാണ് മെർലിൻ . ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ മെർലിനെ അഭിനന്ദിച്ചു.

article-image

േ്ി്േി

You might also like

  • Straight Forward

Most Viewed