ഐവൈസിസി ഹിദ്ദ് -അറാദ് ഏരിയകമ്മറ്റി തിരഞ്ഞെടുപ്പ് നടന്നു


ഐവൈസിസി ബഹ്‌റൈന്റെ പുനസംഘടനയുടെ ഭാഗമായി ഹിദ്ദ് -അറാദ് ഏരിയകമ്മറ്റി തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രവീൺ ആന്റണി സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ഏരിയ പ്രസിഡന്റ്: റോബിൻ കോശി,സെക്രട്ടറി: നിതിൻ ചെറിയാൻ ട്രഷറർ: ഷനീഷ് സദാനന്ദൻ, വൈസ് പ്രസിഡന്റ്: റോബർട്ട് സെബാസ്റ്റ്യൻ ,ജോയിന്റ് സെക്രട്ടറി: റിയാസ് മുഹമ്മദ്. ആർ എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളായി ഷിന്റോ ജോസഫ് ഡോ. ജയ്സ് ജോയ്, ,ഡിസ്വിൻ ദേവസി ,മനോജ് അപ്പുക്കുട്ടൻ, പ്രവീൺ ആന്റണി എന്നിവരെയും ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായി, നിസാം എസ്.കെ,ബെൻസി ഗനിയുഡ്,രാജേഷ് പന്മന എന്നിവരെയും തിരഞ്ഞെടുത്തു. ബേസിൽ നെല്ലിമറ്റം നന്ദി അറിയിച്ചു.

article-image

zxsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed