ദാറുൽ ഈമാൻ കേരള മദ്റസകളുടെ പ്രവേശനോത്സവം നാളെ


ദാറുൽ ഈമാൻ കേരള മദ്റസകളുടെ പ്രവേശനോത്സവം ശനിയാഴ്ച വൈകിട്ട് നാലിന് നടക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സി.ഖാലിദ് അറിയിച്ചു. മനാമ പഴയ ഇബ്‌നുൽ ഹൈതം സ്‌കൂളിലും വെസ്റ്റ് റിഫ ദിശ സെന്ററിലുമാണ് മദ്റസകൾ നടക്കുന്നത്. മനാമ മദ്റസ പ്രവേശനോത്സവം സീഫ് മസ്‌ജിദ്‌ ഖത്തീബും പണ്ഡിതനുമായ ശൈഖ് അബ്‌ദുൽ ബാസിത് അദ്ദൂസരിയും റിഫ മദ്റസ പ്രവേശനോത്സവം സബീക്ക അൽ അൻസാരി മസ്‌ജിദ്‌ ഖതീബും പണ്ഡിതനുമായ ശൈഖ് ഇബ്രാഹിം മുഹമ്മദ് അൽ ഹാദിയും ഉദ്‌ഘാടനം നിർവഹിക്കും. 

ഇസ്‌ലാമിക ആദർശ പഠനവും ധാർമിക ശിക്ഷണവും ഉറപ്പുവരുത്തുന്ന സിലബസിലൂടെ ഖുർആൻ പാരായണം, മനഃപാഠം, പാരായണ നിയമങ്ങൾ, അറബി−മലയാളം ഭാഷ പഠനം, ഇസ്‌ലാമിക ചരിത്രം, പ്രവാചക ജീവിതം, ഹദീസ്, സ്വഭാവ രൂപീകരണം തുടങ്ങിയ വിഷയങ്ങൾ പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിൽ ദാറുൽ ഈമാൻ കേരള മദ്റസ പഠിപ്പിക്കുന്നു. മികച്ച കാമ്പസ് സൗകര്യവും സ്‌കൂൾ പഠനത്തെ ബാധിക്കാത്ത സമയക്രമവും ഈ മദ്റസയുടെ പ്രത്യേകതകളാണ്.  ബഹ്‌റൈനിലെ എല്ലാ ഭാഗത്തുനിന്നും വാഹനം ലഭ്യമാണ്. മനാമ, റിഫ കാമ്പസുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ 39860571 (മനാമ), 34026136 (റിഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

article-image

sfszdf

You might also like

Most Viewed