ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ എഴുതി

ഇന്ത്യയിലെയും മറ്റു വിദേശരാജ്യങ്ങളിലെയും വിദ്യാർഥികൾക്കൊപ്പം ബഹ്റൈനിലെ ഇന്ത്യൻ വിദ്യാർഥികളും നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്−യുജി−2024) എഴുതി. ബഹ്റൈനിൽ ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരീക്ഷയിൽ 232 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
രാവിലെ 11.30 മുതൽ 2.30 വരെയായിരുന്നു പരീക്ഷ സമയം. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നിയമാവലിക്ക് വിധേയമായാണ് ഇന്ത്യൻ സ്കൂൾ അധികൃതർ പരീക്ഷ സംവിധാനങ്ങൾ ഒരുക്കിയത്. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടന്നത്. പരീക്ഷ ഫലം ജൂൺ 14ന് പ്രഖ്യാപിക്കും.
ോേീാേേ