സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡിന് സിസ്റ്റർ ലൂസി കുര്യൻ അർഹയായി

2024ലെ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡിന് മഹർ ഫൗണ്ടേഷൻ സ്ഥാപകയും പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകയുമായ സിസ്റ്റർ ലൂസി കുര്യനെ തെരഞ്ഞെടുത്തതായി സിംസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെയ് 11ന് ടൂബ്ലിയിലെ മാർമറീസ് ഹാളിൽ വെച്ച് നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായിരിക്കും. ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഖലീൽ ധൈലാമി പരിപാടിയിൽ വിശിഷ്ടിത്ഥിയാണ്. കണ്ണൂർ കോളയാട് സ്വദേശിനിയായ സിസ്റ്റർ ലൂസി കുര്യൻ മഹാരാഷ്ട്രയിൽ സ്ഥാപിച്ച മഹർ ഫൗണ്ടേഷൻ വഴി അയ്യായിരത്തിലധികം കുട്ടികൾക്കും ആറായിരത്തോളം സ്ത്രീകൾക്കും പരിചരണവും പാർപ്പിടവും നൽകിയിട്ടുണ്ട്.
2015ൽ ഇന്ത്യ ഗവൺമെന്റിന്റെ നാരി ശക്തി പുരസ്കാരവും ഇവർ നേടിയിട്ടുണ്ട്. ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിന് വേണ്ടി 2012 മുതൽക്കാണ് സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകി വരുന്നത്. വാർത്തസമ്മേളനത്തിൽ സിംസ് പ്രസിഡണ്ട് ഷാജൻ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, വൈസ് പ്രസിഡണ്ട് ജീവൻ ചാക്കോ, കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉരുവത്ത് എന്നിവർ പങ്കെടുത്തു.
േുേു