ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് സൽമാബാദിലുള്ള മുഹമ്മദ് ജലാൽ കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും നടന്ന ക്യാമ്പിൽ 300 ഓളം തൊഴിലാളികൾ പങ്കെടുത്തു. ഡോ. ബാബു രാമചന്ദ്രൻ, ഡോ. സന്ധു, ഡോ. പി.വി ചെറിയാൻ, ഡോ. ബീന മനോജ്, ഡോ. ബെൻറോയ് ബെന്‍റൽ ഡെയ്‌സി എന്നിവർ ആരോഗ്യ പരിശോധന നടത്തി. ഇവരോടൊപ്പം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെയും അൽ ഹിലാൽ മെഡിക്കൽ സെന്‍ററിലെയും ജീവനക്കാരും സഹകരിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഐ.സി.ആർ.എഫിന്‍റെ മെഡിക്കൽ അവബോധ കാമ്പയിനുകളെക്കുറിച്ചും മറ്റ് സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു. കമ്പനി എച്ച്.എസ്.ഇ ഓഫിസർ രാജേഷും ക്യാമ്പ് ഹെഡ് നിക്സണും ഐ.സി.ആർ.എഫിന് നന്ദി രേഖപ്പെടുത്തി.
sdfgdsg
asdff