ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ ഗ്ലോബൽ ഹയർ എജുക്കേഷൻ എക്‌സിബിഷൻ സംഘടിപ്പിച്ചു


ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ  ഗ്ലോബൽ ഹയർ എജുക്കേഷൻ എക്‌സിബിഷൻ സംഘടിപ്പിച്ചു.  വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ ഇന്റർനാഷനൽ എക്‌സിബിഷൻ ആൻഡ് ട്രേഡിങ് ഗ്രൂപ് സംഘടിപ്പിച്ച എക്സ്പോ ഉന്നത വിദ്യാഭ്യാസ രംഗത്ത് വഴികാട്ടികുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 ഓളം സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയത്. എക്സ്പോയോടനുബന്ധിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സെഷനുകളും സമ്മേളനവും നടന്നു. ഉന്നത വിദ്യാഭ്യാസത്തിലും കരിയർ ഗൈഡൻസിലുമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും മികച്ച പരിശീലനങ്ങളും ഭാവി ജോലികളും സംബന്ധിച്ച വിവരങ്ങളും ഇവിടെയുണ്ടായിരുന്ന സ്റ്റാളുകളിൽനിന്ന് സന്ദർശക്ക് ലഭിച്ചു. 

article-image

aerser

article-image

afssdf

article-image

asdasd

You might also like

Most Viewed