സ്വാമി അമൃത സ്വരൂപാനന്ദപുരി ബഹ്റൈൻ സന്ദർശിക്കും


മാതാ അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ദപുരി ബഹ്റൈൻ സന്ദർശിക്കും. ഏപ്രിൽ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് അദ്ദേഹം ബഹ്റൈനിലെത്തുക എന്ന മാതാ അമൃതാനന്ദമയി സേവാസമിതി ബഹറിൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. 29ന് വൈകിട്ട് 7 മണി മുതൽ  ഐ ആം മെഡിറ്റേഷൻ എന്ന  ധ്യാനം സൗജന്യമായി പഠിപ്പിക്കുന്ന പരിപാടി ഉണ്ടായിരിക്കുമെന്നും, താത്പര്യമുള്ളവർ നേരത്തെ റെജിസ്റ്റർ ചെയ്യണമെന്നും വാർത്താക്കുറിപ്പിലൂടെ ഭാരവാഹികൾ അറിയിച്ചു.

സഗയയിലെ ഐമാക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. ഏപ്രിൽ 30ന് വൈകിട്ട് 7 മണി മുതൽ ഇവിടെ വെച്ച് തന്നെ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ ക്ലാസും സത്സംഗവും നടക്കുമെന്ന് ബഹ്റൈൻ ചാപ്റ്റർ കോർഡിനേറ്റർ  സുധീർ തിരുനിലത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3929 3112 അല്ലെങ്കിൽ 3913 8025 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

szdfsf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed