ആടുജീവിതത്തിന്റെ വിജയാഘോഷം ബഹ്‌റൈൻ കേരളീയ സമാജത്തിൽ

വിജയകരമായി പ്രദർശിപ്പിച്ച് വരുന്ന ബ്ലെസി പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിന്റെ വിജയാഘോഷം ഏപ്രിൽ 19നും 20നും ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംവിധായകനായ ബ്ലെസ്സിയോടൊപ്പം നടൻ കെആർ ഗോകുൽ, ഗായകൻ ജിതിൻ രാജ്, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരും പങ്കെടുക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.
ഇവരെ ചടങ്ങിൽ ആദരിക്കുന്നതിനൊടൊപ്പം മുഖാമുഖത്തിനുള്ള അവസരവുമൊരുക്കും. കേരളീയ സമാജം മുൻ സാഹിത്യ വിഭാഗം സെക്രട്ടറിയും പ്രശസ്ത നോവലിസ്റ്റും ആയ ബെന്യാമിൻ എഴുതിയ നോവലാണ് ആട് ജീവിതം. കൂടുതൽ വിവരങ്ങൾക്ക് ബി കെ എസ് ഫിലിം ക്ലബ്ബ് കൺവീനർ അരുൺ ആർ പിള്ളയുമായി 34020650 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
്െേി്േി