സ്വീകരണം നൽകി


ബഹ്‌റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ ഹാശാ ആഴ്ച്ച ശുശ്രൂഷകൾക്കായ്‌ വന്ന മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ്‌ മെത്രാപ്പോലീത്തായിക്ക്‌ “മന്ന” പ്രവർത്തകർ സ്വീകരണം നൽകി.  സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ മാവേലിക്കര ഭദ്രാസനാംഗങ്ങളുടെ കൂട്ടായ്മയായ “മന്ന” യുടെ പതിനെട്ടാമത് വാര്‍ഷികവും ഇവിടെ ആഘോഷിച്ചു. കൂട്ടായ്മയുടെ പ്രസിഡണ്ട് വര്‍ഗ്ഗീസ് റ്റി. ഐപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു സി. ജോര്‍ജ്ജ് സ്വാഗതം പറഞ്ഞ യോഗത്തിൽ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, കത്തീഡ്രല്‍ സഹവികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ തോമസ് ഡാനിയേല്‍, കത്തീഡ്രല്‍ ട്രസ്റ്റി റോയി ബേബി, മന്ന അഡ്വൈസറി മെംബര്‍ സോമന്‍ ബേബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കൂട്ടായ്മയുടെ പതിനെട്ട് വര്‍ഷത്തെ ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള മാഗസിൻ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ബഹ്‌റൈനില്‍ മുപ്പത് വര്‍ഷത്തില്‍ ഏറെയായി താമസിക്കുന്ന അംഗങ്ങളെയും. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. മന്ന വൈസ് പ്രസിഡണ്ട് എബി കുരുവിള നന്ദി രേഖപ്പെടുത്തി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed