ബഹ്റൈനിൽ ആറ് മാസമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ഏഷ്യൻ യുവതി പിടിയിൽ


ആറ് മാസമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതി പിടിയിൽ. തന്‍റെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പരിചരിക്കാനായി ഏൽപിച്ചിരുന്ന സുഹൃത്താണ് മനഃപ്പൂർവം കൊലപ്പെടുത്തിയതെന്ന് മാതാവ് നബീഹ് സാലിഹ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏഷ്യക്കാരിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടി കട്ടിലിൽനിന്ന് വീണു മരിച്ചെന്നായിരുന്നു പ്രാഥമിക മൊഴി. വിശദ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. 

ലഹരിയിലായിരുന്ന പ്രതി കുട്ടി കരഞ്ഞതിനെ തുടർന്ന് കരച്ചിൽ നിർത്തുന്നതിന് വേണ്ടി തലയിൽ ഇടിക്കുകയായിരുന്നു. മർദനമേറ്റ കുട്ടി മരിച്ചു. കുട്ടിയെ പരിചരിക്കുന്നതിൽ മാതാവിന്‍റെയും സുഹൃത്തിന്‍റെയും അവഗണനയുടെ കാരണമന്വേഷിച്ചപ്പോൾ ഇവർ രണ്ടുപേരും അനാശാസ്യ പ്രവർത്തനം നടത്തി പണം സമ്പാദിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ മാതാവിനെയും സുഹൃത്തിനെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്.

article-image

ോേി

You might also like

Most Viewed