51,000 ദീനാർ വില വരുന്ന മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ


51,000 ദീനാർ വില വരുന്ന മയക്കുമരുന്നുമായി മൂന്നു പേർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റ് അറിയിച്ചു. മൂന്ന് കേസുകളിലായി മൂന്ന് കിലോ വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയും പിടികൂടുകയുമായിരുന്നു.

പ്രതികളുടെ താമസസ്ഥലം റെയ്ഡ് ചെയ്ത് പണവും കണ്ടെടുത്തു. മയക്കുമരുന്നിന്‍റെ വിപത്തിൽനിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഇത് സംബന്ധിച്ച പരാതികൾ 996 എന്ന ഹോട്ട്ലൈനിൽ വിളിച്ച് വിവരം നൽകാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

article-image

്േിു്ിു

You might also like

Most Viewed