ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പെസഹ പെരുന്നാൾ ആചരിച്ചു
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പെസഹ പെരുന്നാൾ ആചരിച്ചു. മാവേലിക്കര ഭദ്രാസനാധിപന്‍ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാനക്കും ശുശ്രൂഷകൾക്കും പ്രധാന കാർമ്മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ്, ഫാ. തോമസ് ഡാനിയേൽ ആലഞ്ചേരി എന്നിവർ സഹകർമ്മികർ ആയിരുന്നു.
ഇന്ന് വൈകിട്ട് 6 മണി മുതൽ കാൽകഴുകൽ ശുശ്രൂഷയും, നാളെ രാവിലെ 7 മണി മുതൽ സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ വച്ച് ദുഃഖവെള്ളി ശുശ്രൂഷകളും, ശനിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളും എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കുമെന്ന് ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം എന്നിവർ അറിയിച്ചു.
asdds
