ചേരിചേരാ പ്രസ്ഥാനം പാർലമെന്ററി നെറ്റ്‍വർക്ക് സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുത്തു


ചേരിചേരാ പ്രസ്ഥാനം പാർലമെന്ററി നെറ്റ്‍വർക്ക് സമ്മേളനത്തിൽ ബഹ്റൈനെ പ്രതിനീധികരിച്ച് ശൂറ കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ജമാൽ മുഹമ്മദ് ഫഖ്‌റോയും പ്രതിനിധി കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ എം.പി അബ്ദുൽനബി സൽമാൻ അഹ്മദും പങ്കെടുത്തു. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കുന്ന നെറ്റ്‍വർക്കിന്റെ  മൂന്നാം സമ്മേളനത്തിലാണ്  ഇവർ പങ്കെടുത്തത്. 48ആമത് ഇന്റർ പാർലമെന്ററി യൂനിയൻ അസംബ്ലിയുടെയും അനുബന്ധ മീറ്റിങ്ങുകളുടെയും ഭാഗമായാണ് സമ്മേളനം നടന്നത്. 

‘കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിൽ പാർലമെന്ററി പ്രവർത്തനത്തിന്റെ പങ്ക്’ എന്ന വിഷയമാണ് സമ്മേളനം ചർച്ച ചെയ്തത്. നിരവധി പ്രമേയങ്ങളും ശിപാർശകളും സമ്മേളനത്തിൽ പാസാക്കിയതായി ബഹ്റൈൻ പ്രതിനിധികൾ പറഞ്ഞു. ഇന്റർ പാർലമെന്ററി യൂനിയൻ സമ്മേളനത്തിന് കഴിഞ്ഞ വർഷം ബഹ്റൈനിലായിരുന്നു നടന്നത്. 

article-image

ിോോി

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed