ഫാറൂഖ് കോളേജ് പൂർവ വിദ്യാർഥി സംഘടനയായ ഫോസ ബഹ്‌റൈൻ ഇഫ്താർ സംഗമം

ബഹ്‌റൈനിലെ ഫാറൂഖ് കോളേജ് പൂർവ വിദ്യാർഥി സംഘടനയായ ഫോസ ബഹ്‌റൈൻ മെംബർമാരുടെ ഇഫ്താർ സംഗമം നടന്നു. ഇഫ്താർ സംഗമം പ്രഫ. വി. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് മലബാറിലെ വിദ്യാഭ്യാസ സാമൂഹിക മണ്ഡലങ്ങളിൽ നൽകിയ സംഭാവനകൾ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞതാണെന്നു യോഗത്തിൽ ശബ്ദ സന്ദേശം നൽകിയ സാദിഖ്അലി ശിഹാബ് തങ്ങൾ പറഞ്ഞു. ഫഖ്‌റുദ്ദീൻ തങ്ങൾ റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് സുധീർ പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതം പറഞ്ഞു.
മുഹമ്മദ് സാക്കി, സലീം എസ്.ടി.സി, മുഹമ്മദ് ബാബു, ഹനീഫ പി.പി, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. അലി അഷ്‌റഫ്, ആഷിഖ്, സാജിദ് ഹിലാൽ, നജീബ്, നൗഫൽ എന്നിവർ യോഗം നിയന്ത്രിച്ചു. ഇഫ്താർ കൺവീനർ റിയാസ് ഫരീദ നന്ദി രേഖപ്പെടുത്തി.
േ്ിു്േിു
േ്ി്ി