ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന്റെ സമൂഹ നോമ്പുതുറ ശ്രദ്ധേയമായി

കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറംനടത്തിയ സമൂഹ നോമ്പുതുറ ശ്രദ്ധേയമായി. പ്രസിഡന്റ് രാധാകൃഷ്ണൻ എ.കെയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. സിറാജ് പള്ളിക്കര റമദാൻ പ്രഭാഷണം നടത്തി. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, സി.വി. നാരായണൻ എന്നിവർ സംസാരിച്ചു.
ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നജീബ് കടലായി, മനോജ് വടകര, അൻവർ കണ്ണൂർ, കെ.ടി. സലീം, നൗഷാദ് മഞ്ഞപ്പാറ, മുസ്തഫ സുനിൽ, റഷീദ് മാഹി, മുജീബ് മാഹി, ഷബീർ മാഹി, മണിക്കുട്ടൻ, ജമാൽ കുറ്റിക്കാട്ടിൽ, ലേഡീസ് വിങ് കോഓഡിനേറ്റർ നദീറ മുനീർ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി രഞ്ജി സത്യൻ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ മജീദ് തണൽ നന്ദിയും പറഞ്ഞു.
േ്ിി