സെവൻ ആർട്സ് കൾചറൽ ഫോറം വനിത വിഭാഗം ലോക വനിതദിനാഘോഷം സംഘടിപ്പിച്ചു

ബഹ്റൈനിലെ സെവൻ ആർട്സ് കൾചറൽ ഫോറം വനിത വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ലോക വനിതദിനാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ കൾചറൽ പ്രോഗ്രാമുകൾ, ഗെയിമുകൾ ഉൾപ്പെടെയുള്ള പരിപാടികൾ അരങ്ങേറി. പരിപാടിയിൽ കിംസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോ. ഷൈനി സുശീലൻ പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. വനിതവിഭാഗം പ്രസിഡന്‍റ് ജിഷ ബിജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹ്റൈൻ മുൻ പാർലമെന്‍റ് അംഗം ഡോ. മാസൂമ എച്ച്.എ. റഹീം ഉദ്ഘാടനം ചെയ്തു.
വനിതവിഭാഗം കോഓഡിനേറ്റർ മിനി റോയ് സ്വാഗതം പറഞ്ഞ യോഗത്തിൽ സെവൻ ആർട്സ് കൾചറൽ ഫോറം പ്രസിഡന്‍റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ, ചെയർമാൻ മനോജ് മയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു. എം.ബി.എ പരീക്ഷയിൽ 12ാം റാങ്ക് കരസ്ഥമാക്കിയ മെറിൻ റോയി, ഇന്‍റർനാഷനൽ അബാക്കസ് കോമ്പറ്റീഷനിൽ വിജയിയായ മെഹ്ഫിൽ സുൽത്താൻ മുജീബ് എന്നിവരെ പരിപാടിയിൽ ആദരിച്ചു.
ോ്്