ഇഫ്താര്‍ ഭക്ഷണം തൊഴിലാളികളിലെത്തിക്കാൻ ഹോപ്പ്

റമദാന്‍ വ്രതാനുഷ്ഠാന നാളുകളില്‍ ബഹ്റൈനിലെ വിവിധ ഇഫ്താര്‍ സംഗമങ്ങളിലും കുടുംബങ്ങളിലും ഒരുക്കുന്ന ഭക്ഷണം വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുകൂടി എത്തിക്കുമെന്ന് ബഹ്റൈനിലെ ഹോപ്പ് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. ഇഫ്താർ സംഗമങ്ങളിലെ അധികമാകുന്ന ഭക്ഷണമാണ് ഇവർ ശേഖരിക്കുന്നത്. ‘ഭക്ഷണം പാഴാക്കരുത്’ എന്ന സന്ദേശം നൽകാനുമായി കഴിഞ്ഞ എട്ട് വർഷമായി റമദാൻ കാലയളവിൽ ഹോപ് ഈ സേവന പ്രവർത്തനം നൽകിവരുന്നുണ്ട്.
രാത്രി 8.30ന് മുമ്പായി വേണം ഇതേകുറിച്ച് ഹോപ്പ് പ്രവർത്തകരെ അറിയിക്കാനെന്നും ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 3717 0053 അല്ലെങ്കിൽ 3535 6757 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
േ്ിേി