കോൺഗ്രസ് നേതാക്കൾ ദാർ അൽ ഷിഫ മെഡിക്കൽ സെന്‍റർ ഹൂറ ബ്രാഞ്ച് സന്ദർശിച്ചു

ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. വി.എസ്. ജോയിയും കെ.പി.സി.സി അംഗം അഡ്വ. എ.എം. രോഹിതും ദാർ അൽ ഷിഫ മെഡിക്കൽ സെന്‍റർ ഹൂറ ബ്രാഞ്ച് സന്ദർശിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുപുറം, ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്‍റ് റംഷാദ് ഐലക്കാട്, ഐ.വൈ.സി.സി ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ, ജില്ല പ്രസിഡന്‍റ് സൽമാനുൽ ഫാരിസ് തുടങ്ങിയവർ അനുഗമിച്ചു.
മെഡിക്കൽ സെന്‍റർ ജനറൽ മാനേജർ അഹമ്മദ് ഷമീർ, മാർക്കറ്റിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്‍റ് ഹെഡ് റജുൽ കരുവാൻതൊടി, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദ് അലി, മാർക്കറ്റിങ് മാനേജർ അബ്ദുൽ നസീബ്, ശ്രുതി, അമൽ, മുഹ്സിൻ, നൗഫൽ, സനൂപ്, റിഷാദ്, നാസർ പാപ്പാട്ട്, ഫസലുദ്ദീൻ തുടങ്ങിയവർ സ്വീകരിച്ചു.
sdfgdgf