സിദ്ധാർത്ഥന്റെ കൊലപാതകം: സി ബി ഐ അന്വേഷിക്കണമെന്ന് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി

മനാമ: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ബഹ്റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അപലപിച്ചു. റാഗിംഗ് എന്ന പേരിൽ ഒരു കുടുംബത്തിൻ്റെ അത്താണിയായ സിദ്ധാർത്ഥനെ ഒരുകൂട്ടം ഗുണ്ടകൾ മർദ്ദിച്ചവശനാക്കി കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്നും, അതിന് സിബിഐ അന്വേഷണം വേണമെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ജാലിസ് കെ. കെ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി എന്നിവർ ആവശ്യപ്പെട്ടു.
adsadsadsds